NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ

1 min read
പരപ്പനങ്ങാടി : റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോക്കുന്ന അഞ്ച് പേർ അറസ്റ്റിലായി. ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പോലീസും താനൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേർ പിടിയിലായത്.
പരപ്പനങ്ങാടി മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേ ട്രാക്കിൽ നിന്നും അയപ്പൻകാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശികളായ പൗരജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ് (19) പത്ത കുഞ്ഞാലിന്റെ ഉമറുൾ മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടിൽ സൽമാനുൾ ഫാരിസ് (18), കിഴക്കന്റെ പുരക്കൽ മുഷ്താഖ് അഹമ്മദ് (18),  9-ാം ക്ലാസുകാരൻ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇവിടെ എത്തുന്നത്. ജുവനൈൽ കോടതിക്ക് റിപ്പോർട്ട് കൈമാറി. 9-ാം ക്ലാസുകാരന് മയക്കുമരുന്ന് കൊടുത്തയാളുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ്, എസ്.ഐമാരായ പ്രദീപ് കുമാർ, പരമേശ്വരൻ, പോലീസുകാരായ രാമചന്ദ്രൻ ,രഞ്ചിത്ത്, ദിലീപ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, സബുദീൻ, ജിനേഷ്, വിപിൻ , അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെസിഡൻസ് അസോസിയേഷനുകളും ക്ലബുകളും മറ്റുമായി ചേർന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.