സ്വകാര്യ ബസ് മറിഞ്ഞ് നഴ്സായ യുവതി മരിച്ചു; നിരവധി പേർക്ക് പരിക്ക്


കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ജോബിയാ എന്നയാളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല.
ബസിന്‍റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്.
ജോബിയായുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ചെരിഞ്ഞപ്പോള്‍ തന്നെ റോഡിലേയ്ക്ക് മറിഞ്ഞ് വീണ ജോബിയായുടെ ദേഹത്തേയ്ക്ക് ബസ് മറിയുകയായിരുന്നു. ഉടലും തലയും വേര്‍പെട്ട നിലയിലാലായിരുന്നു. 20 മിനിറ്റോളം ജോബിയാ ബസിനടയില്‍ പെട്ടു. ബസ് ഉയര്‍ത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.