NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി, എടരിക്കോട് വില്ലേജ് ഓഫീസ് നവീകരിക്കണം : മലബാർ ഡെവലപ്മെന്റ് ഫോറം തഹസിൽദാറുമായി കൂടിക്കാഴ്ച നടത്തി.

1 min read
തിരൂരങ്ങാടി, എടരിക്കോട് വില്ലേജ് ഓഫീസുകളുടെ നവീകരണം അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ കാണുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി തഹസിൽദാർ പി.ഒ..സാദിഖുമായി മലബാർ ഡെവലപ്മെന്റ് ഫോറം (M.D.F) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
സ്ഥലപരിമിധിയും മറ്റ് അസൗകര്യങ്ങൾ കൊണ്ടും വീർപ്പ്മുട്ടുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടരിക്കോട് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടമുണ്ടാക്കാനുള്ള സ്ഥലം കണ്ടെത്തണമെന്നും എം.ഡി.എഫ്.ഭാരവാഹികൾ തഹസിൽദാറോട് ആവശ്യപ്പെട്ടു.
രണ്ട് വിഷയങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ എം.ഡി.എഫ്.ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
എം.ഡി.എഫ്.സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ്, ജനറൽ സെക്രട്ടറി പി.എം.എ.ജലീൽ, രക്ഷാധികാരി സമദ് കാരാടൻ, ഭാരവാഹികളായ മൂഴിക്കൽ അബ്ദുൽ കരീം ഹാജി, സുജിനി മുളമുക്കിൽ, സി.ടി.അബ്ദുൽ നാസർ, അഷ്റഫ് മനരിക്കൽ, മച്ചിങ്ങൽ സലാം ഹാജി, ശബാന ചെമ്മാട്, പ്രസാദ് മുളമുക്കിൽ എന്നിവർ കൂടികാഴ്ചയിൽ സംബന്ധിച്ചു.  തഹസിൽദാർക്ക് എം.ഡി.എഫിന്റെ സ്നേഹോപഹാരം ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ നൽകി.

Leave a Reply

Your email address will not be published.