സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് 1 മണിമുതല്‍ ചര്‍ച്ച


സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 1 മണിമുതല്‍ ചര്‍ച്ച ആരംഭിക്കും. ചര്‍ച്ച രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും.
ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് പിണറായി വിജയനും അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിലാണ് ആദ്യം ചര്‍ച്ച ചെയ്തത്. ‘സ്വപ്നയുടെ രഹസ്യ മൊഴി തിരുത്തിക്കാന്‍ നീക്കം നടന്നു.
വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരനേയും ഇതിനായി ഉപയോഗിച്ചു’ തുടങ്ങിയ കാര്യങ്ങളാണ് അടിയന്തര നോട്ടീസില്‍ കാണിച്ചിരിക്കുന്നത്.
സ്വര്‍ണ കടത്ത് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ ആണ് നിയമസഭയില്‍ അടിയന്തര നോട്ടീസ് നല്‍കിയത്.