സ്വകാര്യ ആശുപത്രി ജീവനക്കാരൻ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ആശുപത്രി രജിസ്റ്ററിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കി.


യുവതിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ മാതാപിതാക്കളെയും പിന്നീട് കോവിഡ് പോസിറ്റീവായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവ് ഹൃദ്രോഗിയായതിനാൽ മാതാവിനൊപ്പം ഒരു മുറിയിൽ സൗകര്യം ചെയ്തുകൊടുക്കണമെന്ന് യുവതി ആശുപത്രി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.
ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി യുവതി മുറിയിൽ തിരിച്ചെത്തിയപ്പോഴാണ്
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
ലിഫ്റ്റിൽ കയറി രക്ഷപ്പെട്ട യുവതി താഴെ നിലയിൽ എത്തിയ ശേഷമാണ് മറ്റു രോഗികളും ജീവനക്കാരും വിവരം അറിയുന്നത്. യുവതി ജീവനക്കാരനെ തടഞ്ഞുവെക്കുന്നതും ഇയാളോട് കയർക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആശുപത്രി രജിസ്റ്ററിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്.