നാനൂറ് കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ എക്സൈസ് സംഘം കണ്ടെത്തി.


കടലുണ്ടി : നാല് കിൻ്റൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പരപ്പനങ്ങാടി എക്സൈസ് സംഘം കണ്ടെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ എത്തുന്നുണ്ടെന്ന
രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന കർശനമാക്കിയിരുന്നു.
ഇതിനിടെയാണ് കടലുണ്ടി ഹീറോസ് നഗറിനടുത്ത് റെയിൽവെ പാലത്തിനടിയിൽ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ നാല് ക്വിൻറലോളം നിരോധിത പാൻ മസാല, ഹാൻസ് ഉൾപ്പെടെ എട്ടോളം ചാക്കുകളാണ് എക്സൈസ് കണ്ടെത്തിയത്.
പ്രിവൻ്റീവ് ഓഫീസ് ടി. പ്രജോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, വിനീഷ്, വനിത ഓഫീസർ ലിഷ, ഡ്രൈവർ ചന്ദ്രമോഹൻ തുടങ്ങിയവരും പങ്കെടുത്തു.