കേരളാ കോളേജ് ഗെയിംസ് സ്വർണമെഡൽ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശി
1 min read

പരപ്പനങ്ങാടി : കൊച്ചിയിൽ വെച്ച് നടന്ന കേരള കോളേജ് ഗെയിംസിൽ 4x 400 മീറ്ററിൽ റിലേയിൽ സ്വർണ്ണം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീമിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് താരവും.
പാലത്തിങ്ങൽ വെളിയത്ത് നാസറിന്റെയും ബുഷറയുടെയും മകനായ മുഹമ്മദ് ഫായിസാണ് നാടിന് അഭിമാനമായി മെഡൽ നേടിയത്.
നിലവിൽ കോളേജിലും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൽ പരിശീലനം നടത്തുന്നതിനോടൊപ്പം പുതു തലമുറയ്ക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം നടന്ന ഖേലോ ഇന്ത്യ നാഷണൽ കോളേജ് ഗെയിംസിൽ 400 X 400 മീറ്റർ റിലേയിൽ വെങ്കല മെഡലും നേടിയിരുന്നു