ബി.ജെ.പിയിൽ പോര് രൂക്ഷം; 25 നേതാക്കൾ യോഗം ബഹിഷ്‌കരിച്ചു


ബി.ജെ.പിയിൽ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. 25 ഓളം നേതാക്കൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് ഇടഞ്ഞ് ഭാരവാഹി യോഗത്തിൽ നിന്ന് വിട്ടു നിന്നു.
ഒ. രാജഗോപാൽ, ശോഭാ സുരേന്ദ്രൻ എന്നിവരുൾപ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്‌കരിച്ചത്.
പികെ കൃഷ്ണദാസ് വിഭാഗവും ശോഭാ സുരേന്ദ്രൻ വിഭാഗവും യോഗത്തിൽ പങ്കെടുത്തില്ല.തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചു ചേർത്തത്.
ഓൺലൈൻ വഴി ചേർന്ന 60 പേർ പങ്കെടുക്കേണ്ട യോഗത്തിൽ ഉണ്ടായിരുന്നത് 35 പേർ മാത്രമാണ്. കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ, പി.എം വേലായുധൻ, കെ.പി ശ്രീശൻ എന്നീ മുതിർന്ന നേതാക്കൾ പരസ്യ പ്രസ്താവനയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായ ചുമതലയേറ്റ ശേഷം ഭാരവാഹി യോഗമോ കോർ കമ്മിറ്റിയോ ചേരാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതായും റിപ്പോർട്ടുണ്ട്.