NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലൈംഗിക തൊഴിലെടുക്കുന്നത് കുറ്റകരമല്ല: സുപ്രിം കോടതി, ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസിന് അധികാരമില്ല,

ലൈംഗിക തൊഴില്‍ എടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാന്‍ പാടില്ലന്നും, അത് അന്തസുള്ള ഒരു തൊഴിലാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുസരിച്ച്  ലൈംഗിക തൊഴിലാളികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന പോലെ തൊഴില്‍ എടുത്ത് ജീവിക്കാനുള്ള എല്ലാ അവകാശവമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഒരു വ്യക്തി സ്വമേധയാ ലൈംഗിക തൊഴില്‍ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നും ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക തൊഴില്‍ ചെയ്യുന്നതില്‍ പൊലീസിന് ഇടപെടാന്‍ യാതൊരു അധികാരവുമില്ല. ലൈംഗീക തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അവരുടെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ച് മാറ്റാന്‍ പാടില്ലന്നും സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലിന്റെ അന്തസ് എന്നത് ലൈംഗിക തൊഴിലിന് കൂടി അവകാശപ്പെട്ടതാണെന്നും സുപ്രിം കോടതി പറഞ്ഞു.

ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യണ്ടതാണെന്നും സുപ്രിം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published.