പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു.


മലപ്പുറം: വളാഞ്ചേരി- പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്ര വിഭാഗം തലവനുമായിരുന്ന പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 32 വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം തലവനായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്സ്റ്റി ഇസ്ലാമിക് സ്റ്റഡീസിന്‍റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഇസ്ലാമിക് സ്റ്റഡീസ് ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ് കോളജ് പ്രിൻസിപ്പൽ, അഡൽട്ട് എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട് ഫണ്ടമെന്‍റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.
വിഡിയോ ഡോകുമെന്‍ററികൾ അപൂർവമായിരുന്ന കാലത്ത് പി.കെ. അബ്ദുറസാഖ് സുല്ലമിയുമായി ചേർന്ന് അദ്ദേഹം നിർമിച്ച ‘ഖുർആൻ ചരിത്ര ഭൂമികളിലൂടെ’ ശ്രദ്ധേയമായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്‍റെ ജീവചരിത്ര ഡോകുമെന്‍ററി ‘ഹിസ് സ്റ്റോറി’ പുറത്തിറങ്ങിയിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്ജ്ദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യമാർ : പ്രൊഫ. കെ. ഹബീബ, വി.പി. ഹഫ്സ
മക്കൾ: അമീൻ പാഷ(ചെന്നൈ), ഡോ.സുമയ്യ ബാബു ( ദുബൈ), സാജിദ് പാഷ (സ്പെയ്സ് & ഫ്രെയിംസ് കോഴിക്കോട് ), ഡോ. ഷമീമ നാസർ (അജ്മാൻ), നാജിദ് (സീറു ഐ.ടി. സൊല്യൂഷൻസ്, എറണാകുളം), ഡോ. തസ്നീം ഫാത്തിമ (എം.ഇ.എസ് കോളജ് ഓഫ് എഞ്ചിനീയറിങ്, കുറ്റിപ്പുറം), സാജിദ അനീസ് (ഷാർജ ), ഡോ. നാജിദാ ഷറഫ് (പൂക്കാട്ടിരി), ഡോ. ഷാക്കിറ ഷമീം (മെഡിക്കൽ ഓഫീസർ, പാങ്ങ്), ഡോ. താഹിറ റഫീഖ് (വെളിയംകോട്), ഡോ. സയ്യിദാ അലി ( ഖത്തർ), ഹിഷാം പാഷ ( ന്യൂ കോർ ഐ. ടി സൊലൂഷ്യൻസ്, കോഴിക്കോട്), ആയിശാ നശാത്ത് പാഷ ( എം. ഇ.എസ് സ്ക്കൂൾ ഓഫ് ആർക്കിടെക്ചർ ) . മരുമക്കൾ : ഫെബിൻ അമീൻ (എൽ ആന്റ് ടി ചെന്നെ), ഡോ. ബാബു (ദുബൈ), ഡോ. സറീന സാജിദ് ( സ്പെയ്സ് & ഫ്രെയിംസ് കോഴിക്കോട്), എം. സി. എ. നാസർ (മീഡിയാ വൺ ദുബൈ), ലിസ സലീന, ഡോ. മുഹമ്മദ് ബദീഉസ്സമാൻ (CEO, IECI), ഈസാ അനീസ് (ലീഗൽ അഡ്വൈസർ ഷാർജ ), ഷറഫുദീൻ (ദാറുസ്സലാം, ചാലക്കൽ ) , ഷമീം (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ , KSEB തിരൂർ ), റഫീഖ് ( അഡ്നോക്, അബുദാബി), അലി ഓമച്ചപ്പുഴ (ഖത്തർ ), ഡോ. സഫ ഹിഷാം (പാഷ ഡെന്റൽ കെയർ, പൂക്കാട്ടിരി), ഡോ. അർഷദ് അലി (പെരുമ്പിലാവ് )
സഹോദരങ്ങൾ: സൈഫുദ്ദീൻ, നാസർ, അമീർ , പരേതനായ സുബൈർ, ഫൈസൽ, ഫാത്തിമ, സാബിറ