സിംഹത്തിന്റെ വായിൽ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം- വീഡിയോ
1 min read

മൃഗശാലയിലെത്തിയ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല പരിപാലകൻ സിംഹത്തിന്റെ വായിൽ കയ്യിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരൽ കടിച്ചുപറിച്ചു. ജമൈക്കയിലാണ് സംഭവം. കൂട്ടിലുണ്ടായി സിംഹത്തിന്റെ വായിലേയ്ക്ക് കൈവിരലുകള്‍ വെച്ചുകൊടുത്തായിരുന്നു വിനോദം. എന്നാല്‍ വിരലില്‍ മുറുകെ കടിച്ച സിംഹം അത് വായിലാക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ സമീപത്ത് നിന്ന് രണ്ട് പേര്‍ വീഡിയോയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവർ സിംഹത്തിന്റെ വായിൽ നിന്ന് ഇയാളെ രക്ഷപെടുത്താൻ ശ്രമിക്കുന്നില്ല. സിംഹത്തിന്റെ വായിൽനിന്ന് ശക്തിയായി കൈ പിറകിലേക്ക് വലിച്ചെങ്കിലും വിരലില്‍ നിന്നും കടി വിടാന്‍ സിംഹം തയ്യാറായില്ല. ഒടുവിൽ വിരലിന്റെ ഒരുഭാഗം സിംഹം കടിച്ചു പറിക്കുകയായിരുന്നു.
സംഭവം കണ്ടുനില്‍ക്കുന്നവരാണ് വീഡിയോ പകര്‍ത്തിയത്. പതിനഞ്ചോളം കാഴ്ച്ചക്കാര്‍ക്ക് മുന്നിലായിരുന്നു ഇയാൾ സിംഹത്തിന്റെ വായിൽ കയ്യിട്ടത്. എന്നാൽ സിംഹത്തെ പ്രകോപിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. ആദ്യം കരുതി തമാശയാണെന്ന്. പിന്നീടാണ് സംഭവത്തിന്‍റെ അപകടം മനസിലായത് ‘നിര്‍ഭാഗ്യകരമായ സംഭവമായി പോയി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നു നടന്നു. ആവര്‍ത്തിക്കാതെ നോക്കും’ മൃഗശാല അധികൃതര്‍ പറഞ്ഞു.
Show off bring disgrace
The lion at Jamaica Zoo ripped his finger off. pic.twitter.com/Ae2FRQHunk
— Ms blunt from shi born 🇯🇲 “PRJEFE” (@OneciaG) May 21, 2022