NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാത ഇരട്ടിപ്പിൽ: പരശുറാം എക്‌സ്പ്രസ് ഇന്ന് ഓടില്ല; നാളെ മുതല്‍ കടുത്ത നിയന്ത്രണം; 21 ട്രെയിനുകൾ റദ്ദാക്കി

പ്രതീകാത്മക ചിത്രം

കോട്ടയം വഴിയുള്ള ടെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ (track doubling works) പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. ഇന്നത്തെ പരശുറാം എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ മുതല്‍ കോട്ടയം റൂട്ടില്‍ കടുത്ത നിയന്ത്രണമാണ്. 21 ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കുന്നത്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

നാഗര്‍ കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ജനശതാബ്ദി, പരശുറാം അടക്കം 22 ട്രെയിന്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. പുനലൂര്‍- ഗുരുവായൂര്‍ തീവണ്ടി നാളെ മുതല്‍ 28 വരെ റദ്ദാക്കി. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മെയ് 24 മുതല്‍ 28 വരെ ഓടില്ല. കൊല്ലം- എറണാകുളം- കൊല്ലം മെമുവും 28 വരെ സര്‍വീസ് നടത്തില്ല.

ചില ട്രെയിന്‍ സര്‍വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21-ാം തീയതി)

കൊച്ചുവേളി- ശ്രീഗംഗാനഗര്‍ (21, 28) ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.

തിരുവനന്തപുരം- ചെന്നൈ മെയില്‍ (22, 23),നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22)കൊച്ചുവേളി-കോര്‍ബ (23, 26), യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്),

തിരുവനന്തപുരം- വെരാവല്‍ (23-ാം തീയതി) തുടങ്ങിയവ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.

കോട്ടയം റൂട്ടില്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം. 23 നാണ് പാതയില്‍ സുരക്ഷാപരിശോധന നടക്കുക. 28 ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും.

റദ്ദാക്കിയ ട്രെയിനുകൾ

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ
തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ
ബംഗളൂരു-കന്യാകുമാരി- ഐലൻഡ് – മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് – മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് – മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി – മെയ് 22, 23,25,26,27
തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 25 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ് (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (21, 22)
കന്യാകുമാരി–പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)
കൊച്ചുവേളി–യശ്വന്ത്പുര എസി ട്രെയിൻ (27)
കൊച്ചുവേളി–ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)
കൊച്ചുവേളി–ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)
വിശാഖപട്ടണം–കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈ–തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (21)
കൊച്ചുവേളി– ശ്രീഗംഗാനഗർ (21, 28)
ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരം–ചെന്നൈ മെയിൽ (22, 23)
നാഗർകോവിൽ–ഷാലിമാർ ഗുരുദേവ് (22)
കൊച്ചുവേളി–കോർബ (23, 26)
യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരം–വെരാവൽ (23)
ദിബ്രുഗഡ്–കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
ന്യൂഡൽഹി–തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാം–നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്–കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി– യശ്വന്ത്പുര ഗരീബ്‌രഥ് (25)
ശ്രീഗംഗാനഗർ–കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്ണോദേവി കത്ര–കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളി–ഭാവ്നഗർ (26)
കൊച്ചുവേളി– ലോക്മാന്യതിലക് (26)
ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

കന്യാകുമാരി- പൂനെ ജയന്തി ജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും
സിൽചർ– തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.
ഷൊർണൂർ–തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

Leave a Reply

Your email address will not be published. Required fields are marked *