തിരുവനന്തപുരം: എൽഎൽബി (LLB)പരീക്ഷയ്ക്ക് കോപ്പി അടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
പോലീസ് ട്രെയിനിങ് കോളേജ് സിഐ എസ് ആർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം ലോ അക്കാദമിയിൽ സായാഹ്ന ബാച്ച് വിദ്യാർഥിയായിരുന്നു ആദർശ്.
സര്‍വകലാശാല പരീക്ഷാ സ്ക്വാഡാണ് കോപ്പിയടി പിടികൂടിയത്.