NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൈയില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത, അടിക്കുന്നതിന് പരിധിയുണ്ട്: കുഞ്ഞാലിക്കുട്ടി

കൈയില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമസ്ത വേദിയില്‍ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കൈയില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച് നടത്തുന്നുണ്ടിവിടെ. അത്തരത്തില്‍ ഒരു സംഘടനയെ വടികിട്ടിയാല്‍ അടിക്കുന്നമാതിരി ദിവസങ്ങളോളം കൊണ്ടു പോകുന്നത് ഭംഗിയല്ല. അത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. അടിക്കുന്നതിന് പരിധിയുണ്ട്. പരിധി വിടരുത്’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്ത വേദിയില്‍ പെണ്‍കുട്ടിയ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത് മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. വേദിയിലേക്ക് വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാകുമെന്നാണ്ഞങ്ങള്‍ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്ന് മനസിലായി. മറ്റുള്ള കുട്ടികളേയും വിളിച്ചു വരുത്തിയാല്‍ അവര്‍ക്ക് സന്തോഷത്തിലേറെ പ്രയാസം വരുമെന്ന് മനസ്സിലായ്ത കൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്‍രെ സംസാരശൈല അങ്ങനെയാണെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *