മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച


കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ മുപ്പത് നാളെ പൂർത്തിയാക്കി മറ്റെന്നാൾ (ചൊവ്വാഴ്ച ) ചെറിയപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍,
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,
സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരും. സംയുക്ത ഖാസി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് ഖലീൽ ബുഖാരി തങ്ങൾ. കേരള ഹിലാൽ കമ്മിറ്റി എന്നിവർ അറിയിച്ചു.