സ്വത്ത് തർക്കം: അനുജന്‍റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മര്‍ദ്ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തിനിടെ ചന്ദ്രഹാസന്‍റെ അനുജൻ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഹാസന്‍റെ സഹോദരൻ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെട ചുമത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചെറുവണ്ണൂര്‍ കമാനപ്പാലത്തിനു സമീപം താഴത്തെ പുരയ്ക്കല്‍ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്ണം കൊണ്ടാണ് അനുജന്‍ ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. 10 സെന്‍റ് ഭൂമിയാണ് ചെറുവണ്ണൂരില്‍ ഏഴു പേര്‍ക്ക് ഭാഗിക്കാന്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ ഭാഗം നടത്താത്തതില്‍ സഹോദരന്മാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. നിരവധി തവണ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാങ്ങ പറിക്കാനായി ചന്ദ്രഹാസന്‍ എത്തുകയും ഭൂമി ഭാഗം വെയ്ക്കണമെന്ന് സഹോദരന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അതിനു കഴിയില്ല എന്ന് ചന്ദ്രഹാസന്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അതിനിടെ സമീപത്ത് കിടന്ന പട്ടിക കഷ്ണം ഉപയോഗിച്ച് ചന്ദ്രഹാസന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.