ഉപതിരഞ്ഞെടുപ്പ്: വള്ളിക്കുന്ന് പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥിളും പത്രിക നൽകി.


വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാർത്ഥികളും പത്രിക നൽകി.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.എം. രാധാകൃഷ്ണൻ ചൊവ്വാഴ്ചയാണ് വരണാധികാരി എസ്. സുനിതക്ക് മുമ്പാകെ പ ത്രിക നൽകിയത്.
ബുധനാഴ്ചയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മേലയിൽ വിജയനും ബി.ജെ.പി സ്ഥാനാർത്ഥി ലതീഷ് കുമാർ ചുങ്കപ്പള്ളിയും നാമനിർദ്ദേശ പത്രിക നസമർപ്പിച്ചത്.
യു.ഡി.എഫിലെ വിനോദ് കുമാർ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് 14 സീറ്റുമാണ് ഉള്ളത്.