ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു.

പ്രതീകാത്മക ചിത്രം

പ്രതിശ്രുത വരന്റെ കഴുത്തറത്ത് യുവതി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം. യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.