കോട്ടക്കലിൽ ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിമുഴക്കി പിതാവ്.


കോട്ടക്കൽ: ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് പിതാവിന്റെ ഭീഷണി കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ (31) ആണ് രാവിലെ ഏഴിന് കുഞ്ഞുമായി വീടിനു മുകളിൽ കയറിഭീഷണി മുഴക്കിയത്. ഉച്ചക്ക് 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു പറയുന്നു. ഒടുവിൽ പോലീസും അഗ്നി ശമനസേനയും എത്തിയാണ് ഇയാളെ താഴെയിറക്കിയത്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും പോലീസും അഗ്നിശമന സേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഏറെ നേരം വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുനയം നടത്തിയതിനൊടുവിൽ യുവാവ് കുട്ടിയെ കൈമാറി. പിന്നാലെ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവിനേയും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .