NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഞങ്ങളുടെ സ്ഥലം ഭാവി തലമുറക്ക് കൊടുക്കാന്‍ തീരുമാനിച്ചു; കെ റെയില്‍ എന്താണെന്ന് കൃത്യമായി അറിയാം; വി. മുരളീധരന് നേരെ മുദ്രാവാക്യം ഉയര്‍ത്തി വീട്ടുകാര്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ റെയില്‍ അനുകൂല മുദ്രാവാക്യമുയര്‍ത്തിയതില്‍ പ്രതികരണവുമായി വീട്ടുകാര്‍.

തങ്ങളുടെ സ്ഥലം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കൊടുക്കാന്‍ തയ്യാറാണെന്നും കെ റെയില്‍ നടപ്പിലാക്കണമെന്നും കഴക്കൂട്ടം സി.പി.ഐ.എം കൗണ്‍സിലറായ എല്‍.എസ്. കവിതയുടെ വീട്ടുകാര്‍ പറഞ്ഞു. ഞങ്ങളുടെ സ്ഥലം ഭാവി തലമുറക്കായി കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സാറിന്റെ അഭിപ്രായം ഞങ്ങള്‍ക്ക് വേണ്ടന്നാണ് പറഞ്ഞതെന്നും വിട്ടുകാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

സില്‍വര്‍ ലൈന്‍ പദ്ധതിയെന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. കെ റെയില്‍ നാടിന്റെ വികസനത്തിന് നല്ല ഒരു കാര്യമാണ്. മന്ത്രി വരുന്ന കാര്യം ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു. കേന്ദ്ര മന്ത്രി വന്നപ്പോള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.

ഞങ്ങള്‍ പണ്ടുതൊട്ടേ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൂടെയാണ്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിന്റെ ഭാഗമായാണ് വീണ്ടും അധികാരത്തില്‍ വന്നതെന്നും വീട്ടുകാര്‍ പറഞ്ഞു.

വി. മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്.

വന സന്ദര്‍ശനത്തിന് ഇടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത്.

വി. മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സി.പി.ഐ.എം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമായതുകൊണ്ടാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *