അരിയല്ലൂരിൽ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടികൂടി


വള്ളിക്കുന്ന്: തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയും പരപ്പനങ്ങാടി റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ അരിയല്ലൂർ വില്ലേജിൽ നരിക്കുറ്റി ഭാഗത്തു വെച്ച് 100 മി.ലി ചാരായവും 28 ലിറ്റർ വാഷും വാറ്റുന്നതിനുപയോഗിച്ച ഗ്യാസ് സ്‌റ്റൗ, കുക്കർ, പൈപ്പ്, ബക്കറ്റ്, കുടം എന്നിവയും കണ്ടെടുത്തു.
ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. എക്‌സൈസ് സംഗം എത്തുന്ന സമയം വാറ്റ് നടന്നു കൊണ്ടിരിക്കുകയായിരുന്നുവെങ്കിലും ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പ്രിവന്റീവ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ രജീഷ്, നിതിൻ ചോമാരി, വിനീഷ്, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.