17 വയസുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍


പതിനേഴ് വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. 26കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തത്. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
മാര്‍ച്ച് അഞ്ചാം തിയതി സ്കൂളില്‍ പോയ മകനെ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാര്‍ച്ച് 11ാണ് തുറയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്.
അന്വേഷണത്തിന് ഇടയിലാണ് വിദ്യാര്‍ത്ഥിയുടെ സ്കൂളിലെ ഒരു അധ്യാപികയെ കാണാനില്ലെന്നത് പൊലീസ് മനസിലാക്കുന്നത്. ഇവരെ കാണാതായതും വിദ്യാര്‍ത്ഥിയെ കാണാതായതും ഒരേ ദിവസമായിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നത് വിശദമാവുന്നത്.
സ്കൂള്‍ വിട്ട ശേഷം ഇവര്‍ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.