മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍


കൊച്ചി | ഒരിത്തി സിനിമയുടെ പ്രചാരണാര്‍ഥം കൊച്ചിയില്‍ നടന്ന വര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചതില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. സംഭവം വലിയ വിവാദമാകുകയും വിനായകനെതിരെ സിനിമ മേഖലയില്‍ നിന്നടക്കം വലിയ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം മാപ്പ് ചോദിച്ചിരിക്കുന്നത്.
ഒരുത്തി സിനിമയുടെ പ്രചരണാര്‍ഥം നടന്ന പത്രസമ്മേളനത്തിനിടെയുള്ള എന്റെ ഭാഷാപ്രയോഗത്തില്‍ ഒരു സഹോദരിക്കുണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒട്ടും. വ്യക്തിപരമായിരുന്നില്ല. സംസാരിക്കുന്നതിനിടെ ഞാന്‍ ഉദ്ദേശിക്കാത്ത മാനം കൈവരുകയായിരുന്നെന്നും വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സ്ത്രീകളെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുന്നതാണ് മീ ടുവെങ്കില്‍ അത് ഇനിയും ചെയ്യുമെന്നായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം.
ലൈഫില്‍ പത്ത് സ്ത്രീകളോട് സെക്‌സ് ചെയ്തിട്ടുണ്ട്. സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഇനിയും ചോദിക്കും. വനിതാ മാധ്യമപ്രവര്‍ത്തകയോട് അദ്ദേഹം അത്തരത്തിലൊരു ചോദ്യം പരോക്ഷമായി ചോദിക്കുകയും ചെയ്തിരുന്നു.