മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
രാജ്യസഭാ അംഗമായും എംഎല്‍എയായും തലേക്കുന്നില്‍ ബഷീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടുണ്ട്. ചിറയിന്‍കീഴ് നിന്ന് 1984 ലും 89 ലും ലോക്സഭ അംഗമായി.
വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചു.
മൃതദേഹം ഗോകുലം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നടന് പ്രേംനസറീന്റെ സഹോദരി പരേതയായ സുഹറയാണ് ബഷീറിന്റെ ഭാര്യ.