വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചന


വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ സ്‌റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചനകള്‍.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടല്‍. പ്രകോപനം അടക്കമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.