കാരന്തൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 27 പവൻ കവർന്നു

പ്രതീകാത്മക ചിത്രം

കാരന്തൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം 27 പവൻ നഷ്ടമായി. കാരന്തൂർ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം വാടകക്ക് താമസിക്കുന്ന തിരൂർ സ്വദേശി ഹബീബിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
ഹബീബും കുടുംബവും വെള്ളിയാഴ്ച ആശുപത്രി ആവശ്യാർഥം നാട്ടിൽ പോയി തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ലോക്കർ തകർത്താണ് സ്വർണ്ണം കവർന്നത് . കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് സയിൻ്റിക്റ്റിക്സ് ഓഫീസർ സിന്ധുവിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.