കല്ല് പിഴുതാല്‍ കേസ്; പിഴ; നീക്കവുമായി കെ റെയില്‍


സില്‍വര്‍ലൈനിന്റെ അതിരടയാള കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കവുമായി കെ റെയില്‍. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണെന്ന് കെ റെയില്‍ അധികൃതര്‍ പറയുന്നു. നാടുനീളെ കല്ലുപിഴുതെറിയല്‍ സമരം വ്യാപിച്ചതോടെ വെട്ടിലായിരിക്കുകയാണ് കെ റെയില്‍ അധികൃതര്‍.
ഇട്ടകല്ലുകള്‍ കൂട്ടത്തോടെ പിഴുതുമാറ്റുന്ന സാഹചര്യത്തില്‍ സാമൂഹികാഘാതപഠനം നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പകരം പുതിയ കല്ലുകള്‍ ഇടാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇതിനിടെ ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി. തുടര്‍ന്ന് കല്ല് പിഴുതവര്‍ക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന. ഒരു കല്ലിടാന്‍ വേണ്ടിവരുന്ന ചെലവ് 5000 രൂപയാണെന്നാണ് കെ റെയില്‍ അധികൃതരുടെ വാദം. കല്ല് വാര്‍ത്തെടുക്കാന്‍ ആയിരം രൂപയോളം ചെലവുവരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാംകൂടി ചേരുമ്പോള്‍ 5000 രൂപയാകുമെന്നാണ് പറയുന്നത്.
പകരം കല്ലിടാനുള്ള ചെലവ് പിഴുതുമാറ്റിയവരില്‍ നിന്ന് ഈടാക്കുകയും കൂടി ചെയ്താല്‍ കല്ല് പിഴുതുമാറ്റല്‍ സമരത്തിന് ശമനമാകുമെന്നാണ് കെ റെയില്‍ അധികൃതരുടെ പ്രതീക്ഷ