കാർ നന്നാക്കുന്ന തിനിടെ യുവാവിൻ്റെ തലയിൽ തീപിടിച്ചു! പരിഭ്രാന്തരായി നാട്ടുകാർ


വളാഞ്ചേരിയിൽ റോഡിൽ കാർ നന്നാക്കുന്നതിനിടെ യുവാവിൻ്റെ തലയിൽ തീപിടിച്ചു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിൻ്റെ സമീപത്തുവെച്ച് പഴയ മോഡൽ മാരുതി 800 കാറിൻ്റെ റിപ്പയറിങ് ജോലിക്കിടയിലാണ് തലയിൽ തീപിടിച്ചത്.
കാറിൻ്റെ ബോണറ്റിനുള്ളില്‍ നിന്നുയർന്ന തീ, വാഹനം നന്നാക്കുകയായിരുന്ന യുവാവിൻ്റെ തലയിലേക്ക് പിടിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവ് കാറിൻ്റെ ബോണറ്റിൽ നിന്ന് തലയെടുത്ത് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തിയെങ്കിലും യുവാവ് സ്വയം തീയണച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം തീ പടർന്നുപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല. യുവാവ് കൃത്യമായി ഇടപെട്ടതോടെയാണ് വൻ അപകടം ഒഴിവായതെന്നും തങ്ങൾ പരിഭ്രാന്തരായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.