വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം, 20കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


കൊല്ലം ചടയമഗലത്ത് ഇരുപത് വയസുകാരിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അക്കോണം സ്വദേശിനി ബിസ്മിയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു ബിസ്മിയുടെ വിവാഹം നടന്നത്.
പോരേടത്ത് ഹോട്ടല്‍ നടത്തുന്ന ആലിഫ് ഖാനാണ് ബിസ്മിയുടെ ഭര്‍ത്താവ്. ഇരുവരും ബിസ്മിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുനലൂര്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.