NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മീഡിയവണ്‍ വിലക്കിന് സ്റ്റേ; സംപ്രേഷണം തുടരാമെന്ന് സുപ്രീംകോടതി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചാനലിന് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട എന്താണെന്ന് അറിയാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം, ഇപ്പോഴുള്ളത് ഗുരുതരമായ സാഹചര്യമാണ്, ഇതംഗീകരിക്കാന്‍ കഴിയില്ലന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നല്‍കേണ്ട കേസാണെന്ന് ബോധ്യപ്പെട്ടുവെന്ന് അറിയിച്ച കോടതി ചാനലിന് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ഫയലുകള്‍ പരിശോധിച്ച് ശേഷമാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചു. മീഡിയാ വണിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ദുഷ്യന്ത് ദുവൈ ആണ് ഹാജരായത്‌.

Leave a Reply

Your email address will not be published.