കൊച്ചി മെട്രോ: വിവരങ്ങളെല്ലാം ഇനി വാട്സാപ്പിലും


കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്‍.എല്‍ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അനായാസം തിരഞ്ഞെടുത്ത് അറിയാം.
പൊതുവായ അന്വഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്സാപ് സേവനം ഉപയോഗിക്കാം. കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കും.
മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്വൂആര്‍കോഡ് സ്‌കാന്‍ചെയും ഈ സേവനം ഉപയോഗിക്കാം. ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിപുലമായ ഉപഭോക്തൃസേവനം വാട്സാപ് പ്ലാറ്റ്ഫോമിലൂടെ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.