മദ്യഷോപ്പ് ഇഷ്ടിക കൊണ്ടെറിഞ്ഞ് തകര്‍ത്ത് ബി.ജെ.പി നേതാവ് ഉമാഭാരതി


ഭോപ്പാല്‍: മദ്യഷോപ്പ് അടിച്ചുതകര്‍ത്ത് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഞായറാഴ്ചയാണ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മദ്യഷോപ്പ് ഇവര്‍ നശിപ്പിച്ചത്.
അത്തരം കടകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉമാഭാരതി മദ്യഷോപ്പിന് നേരെ ഇഷ്ടിക എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതാദ്യമായല്ല പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യവില്‍പന നിരോധിക്കണമെന്ന് ഉമാഭാരതി ആവശ്യപ്പെടുന്നത്.
മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.