പുസ്തകമേളയ്ക്കിടെ പോക്കറ്റടി; പ്രശസ്ത നടി അറസ്റ്റില്‍


കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയതിനെ തുടര്‍ന്ന് പ്രശസ്ത ബംഗാളി ടെലിവിഷന്‍ താരം രൂപാ ദത്ത അറസ്റ്റില്‍. നടിയുടെ ബാഗില്‍നിന്ന് 75,000 രൂപ പൊലീസ് കണ്ടെടുത്തു. പണം തന്റേതാണെന്നു ആദ്യം അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ പോക്കറ്റടിച്ചതാണെന്നു നടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. ഒരു സ്ത്രീ ഒരു ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട പൊലീസുകാരുടെ ഇടപെടലാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ നടിയാണെന്നു തിരിച്ചറിഞ്ഞത്.
ഇതിനു മുന്‍പും ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്നും ബിധാനഗര്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു. പോക്കറ്റടിച്ച പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തുന്ന ഒരു ഡയറി ഇവരുടെ ബാഗില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.