വലിയപറമ്പ് ആണ്ടുനേർച്ച ഞായറാഴ്ച സമാപിക്കും.
1 min read

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീൻ അബ്ദുൽ ഖഹ്ഹാർ പൂക്കോയ തങ്ങളുടെ 40- മതും പുത്രൻ പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, കുഞ്ഞിമോൻ തങ്ങൾ എന്നിവരുടെ 4 മതും ആണ്ടുനേർച്ച മതപ്രഭാഷണ പരമ്പര യോടെ ഞായറാഴ്ച സമാപിക്കും…
സമാപന സംഗമത്തിൽ
സയ്യിദ് അബ്ദുൽ മലിക്ക് ജമലുല്ലൈലി ചേളാരി പ്രാർത്ഥന നടത്തും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിക്കും. മൗലാന നജീബ് മൗലവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ കോമുക്കുട്ടി ഹാജി,
മുഹമ്മദ് കോയ തങ്ങൾ (ഖാസി പരപ്പനങ്ങാടി), സയ്യിദ് ഹാമിദ് കുഞ്ഞിക്കോയ തങ്ങൾ ചിറമംഗലം, പൂക്കുഞ്ഞി കോയ തങ്ങൾ അത്താണിക്കൽ, ആറ്റക്കോയ തങ്ങൾ വി.കെ പടി, സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ (കോഴിക്കോട് വലിയ ഖാസി),
ഓ. കെ മൂസാൻ കുട്ടി മുസ്ലിയാർ ഊരകം, സയ്യിദ് നസീർ ശിഹാബ് തങ്ങൾ എടയപ്പാലം,സൈനുൽ ആബിദീൻ ശിഹാബ് തങ്ങൾ( ഖാസി എടരിക്കോട്), ബാപ്പുട്ടി തങ്ങൾ വലിയകുന്ന്, ഇമ്പിച്ചിക്കോയ തങ്ങൾ പുകയൂർ, സയ്യിദ് മുബഷിർ തങ്ങൾ പാണക്കാട്, എസ് അലി മൗലവി, അശ്റഫ് ബാഖവി കാളികാവ്, കെ.പി.കെ തങ്ങൾ വലിയപറമ്പ് എന്നിവർ സംബന്ധിക്കും.