പാറമട ക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു; ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ ഡ്രൈവറുടെ മൃതദേഹം


കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ ലോറി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജികുമാര്‍(48) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തിലേക്ക് മറിഞ്ഞത്.
ക്രെയിന്‍ ഉപയോഗിച്ച് ഇന്ന് ഉച്ചയോടെയാണ് ലോറി കുളത്തില്‍ നിന്നും കരയിലേക്ക് കയറ്റിയത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു അജി കുമാറിന്റെ മൃതദേഹം. പ്രദേശത്തുള്ള കൊഴുവത്തറ ഏജന്‍സി എന്ന വളം ഡിപ്പോയില്‍ നിന്ന് വളം കയറ്റി ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ലോറി. എന്നാല്‍ വളവു തിരിയുന്നതിനിടെയില്‍ അപകടം സംഭവിക്കുകയായിരുന്നു.
പാറമടക്കുളത്തിന് 60 അടി താഴ്ചയാണുള്ളത്. അപകട വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇന്നലെ രാത്രി തന്നെ ലോറി കണ്ടെത്തിയിരുന്നു എങ്കിലും ലോറി പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രൈവര്‍ ലോറിക്കകത്ത് ഉണ്ടോ എന്നും ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.