ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊന്നു; അമ്മൂമ്മയുടെ സുഹൃത്ത് അറസ്റ്റില്‍


കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ഇന്നലെയാണ് കൊലപാതകം നടന്നത്.
അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെ കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.
ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.