മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം ഹജ്ജുമ്മ അന്തരിച്ചു


കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) അന്തരിച്ചു. ഇന്ന് രാവിലെ ദേവർകോവിലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
ഭർത്താവ്: പുത്തലത്ത് അമ്മദ് ഹാജി. മറ്റു മക്കൾ: ഖദീജ, ആയിഷ, സൗദ, സറീന, പരേതനായ കുഞ്ഞബ്‌ദുല്ല. മരുമക്കൾ: പി.പി മൊയ്‌തു മാസ്റ്റർ, കെ.പി ജമാൽ (ബഹ്റൈൻ), അബ്‌ദുല്ല പുളിയാവ് (ബഹ്റൈൻ), ഇ.വി അലി തളീക്കര (സൗദി അറേബ്യ). സഹോദരങ്ങൾ: മൊയ്‌തു ഹാജി, കുഞ്ഞാമി, കുഞ്ഞയിഷ ഹജ്ജുമ്മ, കുഞ്ഞബ്‌ദുല്ല, കുഞ്ഞമ്മദ് കുട്ടി, ബിയ്യാത്തു.