ഇനി വാർഡുകൾ കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകളില്ല; ജില്ലക്കും വ്യാപാരികൾക്കും ആശ്വാസം..


മലപ്പുറം ജില്ലയിൽ ഇനി മുതൽ ഗ്രാമപഞ്ചായത്ത്/നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല, പകരം കോവിഡ് രോഗികൾ ഉള്ള പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കും.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വാർഡുകളിൽ കണ്ടെയ്‌മെന്റ് സോണുകളാക്കിയിരുന്നു.
മിക്ക പഞ്ചായത്തിൽ നിന്നും അധികൃതരും വ്യാപാരികളും ഈ തീരുമാനത്തിൽ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. ഇത് അശാസ്ത്രീയമാണെന്ന് കണ്ടതോടെയാണ് പുതിയ തീരുമാനം.
കോവിഡ് രോഗികൾ ഉള്ള പ്രദേശവുമായി മറ്റു പ്രദേശത്തുള്ളവർ ബന്ധപ്പെടാതിരിക്കാൻ ആ ഭാഗം മാത്രം കണ്ടെയ്‌ൻമെന്റ് സോണാക്കുന്നതാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ.
തഹസിൽദാരുടെ മേൽ നോട്ടത്തിൽ പ്രദേശത്തെ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്ഥാപന പരിധിയിലെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ ചേർന്നാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ തീരുമാനിക്കുക. വാർഡിൽ എവിടെയെങ്കിലും ഒരു രോഗിയുണ്ടെങ്കിൽ പ്രദേശം മിഴുവൻ അടച്ചിടുന്ന രീതി ഇതോടെ ഇല്ലതാവും. നഗരങ്ങളിൽ റോഡിന്റെ ഒരു വശത്തെ സ്ഥാപനങ്ങൾ അടച്ചിടുന്നതും മറു വശത്ത് തുറന്നിടുന്നതും ഇതോടെ ഇല്ലാതാവും. വ്യാപരികൾക്കാവും ഇതോടെ കൂടുതൽ ആശ്വാസം ലഭിക്കുക