ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.


ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നവീന്‍ കുമാര്‍. താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങിയ സമയത്ത് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഉക്രൈനിലെ വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെടുമ്പോള്‍ അറിയാന്‍ കഴിയുന്നതെന്നാണ് വിവരം
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ട് എന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.