തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം മാര്‍ച്ച് 22-മുതല്‍ 25-വരെ, ഓഫീസ് ഉദ്ഘാടനം 25-ന്
1 min read

തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പുതുതായി നിര്‍മ്മിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം മാര്‍ച്ച് 25-ന് നടക്കും. ഇതിന് മുന്നോടിയായി 22, 23, 24, 25 തിയ്യതികളില്‍ വിവിധ പോഷക സംഘടകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടക്കും. 22-ന് ഉച്ചക്ക് മൂന്ന് മണിക്ക് തലമുറ സംഗമവും 7 മണിക്ക് പ്രവാസി കെ.എം.സി.സി. സമ്മേളനവും നടക്കും.
23-ന് രാവിലെ പത്ത് മണിക്ക് കര്‍ഷക സമ്മേളനവും, മൂന്ന് മണിക്ക് ട്രേഡ് യൂണിയന്‍, സര്‍വ്വീസ് സംഘടന സമ്മേളനവും, അഞ്ച് മണിക്ക് യുവജന റാലിയും, ഏഴ് മണിക്ക് യുവജന സമ്മേളനവും നടക്കും. 24-ന് വൈകീട്ട് മൂന്ന് മണിക്ക് വനിത സമ്മേളനവും ഏഴ് മണിക്ക് സാംസ്‌കാരിക സമ്മേളനവും 25-ന് മൂന്ന് മണിക്ക് ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. അന്നേ ദിവസം വിദ്യാര്‍ത്ഥി സമ്മേളനവും എക്‌സിബിഷനും അരങ്ങേറും.
രാത്രി ഏഴ് മണിക്ക് പൊതു സമ്മേളനത്തോടെ പരിപാടി സമാപിക്കും. സമ്മേളനം സംബന്ധിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. കെ.പി മുഹമ്മദ് കുട്ടി, കെ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, കെ കുഞ്ഞന്‍ ഹാജി, സി ചെറിയാപ്പു ഹാജി, എം അബ്ദുറഹ്മാന്‍ കുട്ടി, വി.ടി സുബൈര്‍ തങ്ങള്‍, കെ.കെ നഹ, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍, ഉമ്മര്‍ ഓട്ടുമ്മല്‍, എം.പി കുഞ്ഞിമൊയ്തീന്‍, ഷരീഫ് വടക്കയില്‍, പി അലി അക്ബര്‍, യു.എ റസാഖ്, പി.എം.എ ജലീല്‍, സി.ടി നാസര്‍, അഡ്വ.കെ.കെ സൈതലവി, ഫവാസ് പനയത്തില്‍, ജാസിം പറമ്പില്‍ പ്രസംഗിച്ചു.