ചരിത്രകാരന്‍ ഡോ. എം. ഗംഗാധരനെ അനുസ്‌മരിച്ചു

പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി നടത്തിയ ഡോ. എം. ഗംഗാധരന്‍ അനുസ്‌മരണം റഷീദ് പരപ്പനങ്ങാടി ഉദ്‌ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ചരിത്രകാരന്‍ ഡോ. ഗംഗാധരന്‍ അനുസ്‌മരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി ഉദ്‌ഘാടനം ചെയ്‌തു.
ഡോ. വി.പി. ഹാറൂണ്‍ അബ്‌ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എന്‍. ഹസീബ്, സയ്യിദ് അഷ്‌റഫ് തങ്ങള്‍ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. നാരായണന്‍ പട്ടാറമ്പില്‍, വി.എം. കരുണാകരന്‍ മേനോന്‍,
അഡ്വ. കെ.കെ. സൈതലവി, സി. അബ്‌ദുറഹ്‌മാന്‍കുട്ടി, അസീസ് കൂളത്ത് അഡ്വ. സി.കെ. സിദ്ദീഖ്, മനോജ്, ഷനീബ് മൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.