NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മലയാളികളെ നാട്ടിലെത്തി ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു’, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി

ഉക്രൈന്‍ യുദ്ധത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ ഉക്രൈനിലുണ്ട്. അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനിലുള്ള 2,320 വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയിച്ചിട്ടുണ്ട്.

അതേസമയം ഉക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും, വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. യുദ്ധ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. നോര്‍ക്കിയല്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ അവിടെ ഉള്ളവരെ അറിയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളടക്കം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. വേണ്ട് നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് നോര്‍ക്ക അറിയിച്ചു.

ഉക്രൈനില്‍ റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ അനിഞ്ചിതത്വം നേരിടുന്നുണ്ട്. വ്യോമാക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളം അടച്ചിരുന്നു. ഇതോടെ കീവിലേക്ക് പുറപ്പെട്ട് എയര്‍ ഇന്ത്യ വിമാനം മടങ്ങി. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. 241 വിദ്യാര്‍ത്ഥികളുമായി എയര്‍ ഇന്ത്യയുടെ ആദ്യത്തെ വിമാനം ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയിരുന്നു. 182 ഇന്ത്യക്കാരെ ഇന്ന് രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. രണ്ടാം ഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട് വിമാനമാണ് ഉക്രൈനില്‍ ഇറങ്ങാനാകാതെ മടങ്ങിയത്. വരും ദിവസങ്ങളിലും വിമാനങ്ങള്‍ അയക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

Leave a Reply

Your email address will not be published.