വള്ളിക്കുന്നിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.


വള്ളിക്കുന്ന്: കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. വള്ളിക്കുന്ന് ഉഷ നഴ്‌സറിക്ക് സമീപം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
കടലുണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ വന്നിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉഷാനഴ്‌സറി സ്വദേശി റഷാദ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തിൽപെട്ട ഓട്ടോ പൂർണ്ണമായും കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.