NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ന് മുതല്‍ മുഴുവന്‍ സമയം അധ്യയനം; 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക്

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്ന് മുതല്‍ സാധാരണ നിലയിലേക്ക്. ഇന്ന് മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടാകും. 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ക്ലാസുകളിലേക്ക് എത്തുക. രണ്ടുലക്ഷത്തിലധികം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും ഇന്ന് സ്‌കൂളുകളിലേക്കെത്തും.

ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് യാത്ര സൗകര്യം ഒരുക്കും. വിദ്യാര്‍ത്ഥികളുടെ ഹാജരും, യൂണിഫോമും നിര്‍ബന്ധമാക്കില്ല. പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടത്തും. പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ഉച്ച വരെയായിരിക്കും ക്ലാസുകള്‍ നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ നടക്കുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. വാക്‌സിനേഷന്‍ അടക്കം വേഗത്തിലാക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കും.

 

Leave a Reply

Your email address will not be published.