ഹാസ്യകവി ‘രാവണപ്രഭു’ അന്തരിച്ചു.


വള്ളിക്കുന്ന് : രാവണപ്രഭു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന മേനാത്ത് രാമകൃഷ്ണൻ നായർ (മണി മാഷ് 90) വള്ളിക്കുന്ന് അരിയല്ലൂരിലെ വസതിയിൽ അന്തരിച്ചു.
ഓലഞ്ചേരി ചാത്തുക്കുട്ടി നായരുടേയും മേനാത്ത് കാമാക്ഷി അമ്മയുടേയും മകനായി 1933 ലാണ് ജനനം. കടലുണ്ടിനഗരം എ.എം.യു.പി.സ്കൂളിൽ പ്രഥമാധ്യാപകനായാണ് സർവീസിൽ നിന്നും വിരമിച്ചത്.
സാഹിത്യലോകത്ത് തൻ്റേതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാവണപ്രഭു പത്ത് വർഷത്തോളമായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ:ഉമാദേവിയമ്മ. മക്കൾ:ഡോ:ശ്രീകുമാർ (സി.എച്ച്.സി നെടുവ), ഗീതാലക്ഷമി, നിഷ. മരുമക്കൾ:ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൾ, എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ). സഹോദരങ്ങൾ: എം.രാമചന്ദ്രൻ മാസ്റ്റർ, വിശ്വനാഥൻ മേനാത്ത്, സന്താന വല്ലിടീച്ചർ.