ചരിത്രനേട്ടത്തിന്റെ നിറവില്‍ തിരൂരങ്ങാടി നഗരസഭ ; സ്വരാജ് അവാര്‍ഡ് ഏറ്റുവാങ്ങി


തിരൂരങ്ങാടി: മികച്ച നഗരസഭക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വരാജ് പുരസ്‌കാരം തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതി ഏറ്റുവാങ്ങി, തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശവകുപ്പ് മന്ത്രി എം. ഗോവിന്ദൻ മാസ്റ്റർ അവാര്‍ഡ് സമ്മാനിച്ചു,
15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയുമാണ് സ്വരാജ് അവാര്‍ഡ്. ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോള്‍ ആദ്യമായി സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭ ഭരണസമിതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ ഏകീകരണത്തിന്റെ ഭാഗമായി ആദ്യമായാണ് നഗരസഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
തിരൂരങ്ങാടി രണ്ടാം സ്ഥാനവും നേടുകയായിരുന്നു. ജനക്ഷേമത്തിലും വികസനത്തിലും ഊന്നി നഗരസഭ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.പ്രവാസി മീറ്റ്, സൗജന്യ പിഎസ്‌സി കോച്ചിംഗ്. ഡയാലിസിസ് രോഗികള്‍ക്ക് സഹായം തുടങ്ങിയ പദ്ധതികളും നഗരസഭയുടെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ്. സ്വാരാജ് അവാര്‍ഡ് തുകയായ 15 ലക്ഷം രൂപ നഗരവികസനത്തിനു ഉപയോഗിക്കും.
നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി,പി സുഹ്‌റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍,സി.പി ഇസ്മായില്‍,എം.സുജിനി, ഇ.പി ബാവ വഹീദ ചെമ്പ, യു.കെ മുസ്ഥഫ മാസ്റ്റർ, സെക്രട്ടറി ഇന്‍ചാര്‍ജ് ഇ ഭഗീരഥി, ഇ, നാസിം, സതീഷ്, പി.വി അരുൺകുമാർ, സജീഷ്, കൗൺസിലർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവാർഡ് വാങ്ങിയത്,