യു.പിയില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 13 പേര്‍ മരിച്ചു


ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ് സംഭവം.
ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങിനിടെ സ്ത്രീകളും കുട്ടികളും പഴയ കിണറിന് മുകളിലുള്ള സ്ലാബില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ ഭാരം താങ്ങാനാവാതെ സ്ലാബ് തകര്‍ന്ന് മുകളില്‍ ഇരുന്നവര്‍ കിണറ്റിലേക്ക് വീണു. അപകടത്തില്‍പ്പെട്ടവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 13 പേര്‍ മരിച്ചിരുന്നു.
UP | 11 people died & two are seriously injured after they accidentally fell into a well. During a wedding program, some people were sitting on a slab of a well and due to heavy load the slab broke. An ex-gratia of Rs 4 lakh will be given to the kin of the deceased: DM Kushinagar pic.twitter.com/6PHeVYATp0
— ANI UP/Uttarakhand (@ANINewsUP) February 16, 2022
15 ഓളം സ്ത്രീകളെ ഗ്രാമവാസികളും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹം അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.