NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൂക്കിപറമ്പ് മിനി ലോറി-ഓട്ടോ അപകടം; ഒരാൾ കൂടി മരിച്ചു.

1 min read

 

തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വൈലത്തൂർ പറമ്പിൻ മുകളിൽ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധൻ്റെ മകൻ വിജിത്ത് എന്ന കുട്ടൻ (32) ആണ് മരിച്ചത്.

 

കഴിഞ്ഞ ബുധനാഴ്ച 5 മണിക്കാണ് ആണ് അപകടം നടന്നത്. അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി പുതിക്കാട്ടിൽ ഷിബു മരിച്ചിരുന്നു. 4 പേർ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.

മരിച്ച വിജിത്ത് ഓട്ടോയിൽ ഷിബുവിന് കൂടെ ഉണ്ടായിരുന്ന ആളാണ്. ഇതോടെ അപകsത്തിൽ മരണം രണ്ടായി. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. വിജിത്തിൻ്റെ മൃതദേഹം തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിങ്കളാഴ്ച്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
മാതാവ്: വിജയലക്ഷ്മി.
സഹോദരിമാർ:വിജിന,വിബിന.

Leave a Reply

Your email address will not be published.