NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കാസർഗോഡ് ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ഉളിയത്തടുക്ക സ്വദേശി അബ്ദുൽ അസീസിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിനു നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയത്. കടയിലെ ജീവനക്കാരോട് കടമായി പെട്രോൾ നൽകണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. പമ്പ് ജീവനക്കാർ ഇത് നിരസിച്ചതിനെ തുടർന്ന് ഇവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഘം മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ അടുത്തുണ്ടായിരുന്ന ഓഫീസും ജ്യൂസ് കടയും പൂർണമായി തകർന്നു. മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പമ്പ് ഉടമ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *