കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; നാല് പേര്‍ക്ക് പൊള്ളലേറ്റു.

പ്രതീകാത്മക ചിത്രം

തൃശൂരില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. വേലൂരിലുള്ള ചുങ്കത്തുള്ള കിടക്ക നിര്‍മ്മാണ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.
സംഭവത്തില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട് സര്‍ക്യുട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.